കോട്ടയം : കരിപ്പൂരിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ആക്രമിച്ചത് മുസ്ളിംലീഗിലെയും സി.പി.എമ്മിലെയും നേതാക്കളുടെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. ആക്രമണത്തിൽ ഗൂഢാലോചനയുണ്ട്. ബി.ജെ.പി -ബി.ഡി.ജെ.എസ് കോർ കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കോർ കമ്മിറ്റിയിൽ ചർച്ച ചെയ്തതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. മുന്നണിയോഗം ചേർന്ന് കുട്ടനാട്ടിലും ചവറയിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. തദ്ദേശതിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് മികച്ച വിജയമുണ്ടാവും. സർക്കാരിനെതിരെ എൻ.ഡി.എയുടെ നേതൃത്വത്തിൽ ജില്ലാ മണ്ഡലാടിസ്ഥാനത്തിൽ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖൻ, പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, ട്രഷറർ എ.ജി. തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോർ കമ്മിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |