കൊച്ചി : പുതിയ എൻജിനീയറിംഗ് കോഴ്സുകൾക്ക് എൻ.ഒ.സി നൽകുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് സംസ്ഥാന സർക്കാർ 2019 ജൂൺ 22 ന് ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുതിയ കോഴ്സുകൾ തുടങ്ങാൻ സർക്കാരിന്റെ അനുമതിയാവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എയ്റോനോട്ടിക്കൽ എൻജിനീയറിംഗ്, ഫുഡ് ടെക്നോളജി തുടങ്ങിയ കോഴ്സുകൾക്ക് സർക്കാർ എൻ.ഒ.സിയില്ലെന്ന കാരണത്താൽ സാങ്കേതിക സർവകലാശാല അംഗീകാരം നിഷേധിച്ചതിനെതിരെ കോട്ടയം മറ്റക്കരയിലെ ടോംസ് , തൃശൂരിലെ ഐ.സി.സി. എസ് എൻജിനീയറിംഗ് കോളേജുകൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി.സർക്കാരിന്റെ എൻ.ഒ.സിയില്ലെന്ന ഒറ്റക്കാരണത്താൽ അഫിലിയേഷൻ നിഷേധിക്കരുത്. അഫിലിയേഷൻ നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ സർവകലാശാല വീണ്ടും പരിശോധിക്കണം. അഫിലിയേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഹാൻഡ് ബുക്കിലെ വ്യവസ്ഥകൾ, എ.ഐ.സി.ടി.ഇയുടെ റിപ്പോർട്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സാങ്കേതിക സർവകലാശാല തീരുമാനമെടുക്കേണ്ടതെന്നും വിധിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |