കൊച്ചി : ചവറ കെ.എം.എം.എല്ലിൽ ലാപ കൺസ്ട്രക്‌ഷൻസ് ആൻഡ് ലേബർ കോൺട്രാക്ട് കോ ഒാപ്പറേറ്റീവ് സൊസൈറ്റി വഴി ജോലി ചെയ്തിരുന്ന തൊഴിലാളികളെ കരാറടിസ്ഥാനത്തിൽ കമ്പനി നേരിട്ട് നിയമിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒഴിവുകൾ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യാതെ കമ്പനി നേരിട്ടു നിയമനം നടത്തുന്നതിനെതിരെ കൊല്ലം സ്വദേശി നസീർ ഖാൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കമ്പനിയുടെ വിശദീകരണവും ഹൈക്കോടതി തേടിയിട്ടുണ്ട്. ഹർജി സെപ്തംബർ 15 ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |