തിരുവനന്തപുരം:സംസ്ഥാനത്ത് 3402 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 46 പേർ വിദേശത്തുനിന്നും 133 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 3120 പേർക്ക് സമ്പർക്കത്തിലൂടെയാണ്. ഇതിൽ 235 പേരുടെ ഉറവിടം വ്യക്തമല്ല. 88 ആരോഗ്യ പ്രവർത്തകർക്കും 15 ഐ.എൻ.എച്ച്.എസ് ജീവനക്കാർക്കും രോഗം ബാധിച്ചു. 12 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ രോഗികൾ 531.
2058 പേരുടെ ഫലം നെഗറ്റീവായി. 24,549 പേരാണ് ചികിത്സയിലുള്ളത്. 70,921 പേർ ഇതുവരെ രോഗമുക്തി നേടി. 2,02,801 പേർ നിരീക്ഷണത്തിൽ. പുതിയ ഹോട്ട് സ്‌പോട്ടുകൾ 23.