തിരുവനന്തപുരം:സാമൂഹ്യനീതിക്കും
മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതയ്ക്കും വേണ്ടി ജീവിതകാലം മുഴുവൻ നിർഭയമായി പോരാടിയ മനുഷ്യസ്‌നേഹിയായിരുന്നു സ്വാമി അഗ്നിവേശെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മതസൗഹാർദ്ദത്തിനും സമുദായ മൈത്രിക്കും വേണ്ടി നിലകൊണ്ട അദ്ദേഹത്തിനെതിരെ വർഗീയശക്തികളുടെ ആക്രമണങ്ങൾ പലവട്ടം ഉണ്ടായി. അതിൽ തളരാതെ വർഗീയതക്കെതിരായി നിരന്തരം പോരാടി.
മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനങ്ങൾക്കും സാമൂഹ്യ നവോത്ഥാന സംരംഭങ്ങൾക്കും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുശോചിച്ചു. നിയമസഭയുടെ വജ്രജൂബിലിയോടനബന്ധിച്ചു സംഘടിപ്പിച്ച സ്റ്റുഡന്റ്സ് പാർലമെന്റിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള പരിചയം സ്പീക്കർ അനുസ്മരിച്ചു.
മതനിരപേക്ഷ, ജനാധിപത്യ ശക്തികൾക്ക് വലിയൊരു നഷ്ടമാണെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |