കണ്ണൂർ: പ്ലസ്ടു വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. എമ്പേറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമൻ, മോഹനൻ എന്നിവരാണ് പരിയാരം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസമാണ് അവസാനമായി പീഡനം നടന്നത്. മൂന്ന് വർഷം മുമ്പ് വാസുവാണ് കുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത്. പിന്നീട് മറ്റ് രണ്ട് പ്രതികളും കുട്ടിയെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു.
പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധു വിവരമന്വേഷിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് എല്ലാവരും അറിയുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |