മുടിവെട്ടി പുതിയ ലുക്കിലേക്ക് മാറിയ നടി അനാർക്കലി മരിക്കാറിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ശ്രദ്ധേയം. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി അഭിനയ രംഗത്ത് എത്തുന്നത്. അടുത്തിടെ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിമാനം, ഉയരെ, മന്ദാരം എന്നിവയാണ് അനാർക്കലിയുടെ മറ്റു ചിത്രങ്ങൾ. മന്ദാരം എന്ന ചിത്രത്തിൽ അനാർക്കലിയായിരുന്നു നായിക. എന്നാൽ ഉയരെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അമല, കിസ എന്നിവയാണ് അനാർക്കലിയുടേതായി റിലീസാവാൻ ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |