നവാഗതനായ വിമൽരാജ് സംവിധാനം ചെയ്യുന്ന സൺ ഒഫ് ഗ്യാംഗ്സ്റ്ററിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ തുടങ്ങി. രാഹുൽ മാധവ് നായകനാകുന്ന ചിത്രത്തിൽ ടിനി ടോം, കൈലാഷ്,പുതുമുഖം കാർത്തിക, ജാഫർ ഇടുക്കി, സുനിൽ സുഖദ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ആർ. കളേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനോജ് അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപിയുടെ പേഴ്സണൽ, മേയ്ക്കപ്പ് മാനാണ് സിനോജ്.ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇരുപത്തിയഞ്ച് ദിവസം കൊണ്ട് പൂർത്തിയാവും. കാമറ: പാപ്പിനു, പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കുറുമറ്റം, മേക്കപ്പ് : പ്രദീപ് രംഗൻ, സ്റ്റിൽസ്: മോഹൻ സുരഭി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |