ചാർലിക്ക്ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നായാട്ട് എന്ന് പേരിട്ടു. ചാക്കോച്ചനും ജോജു ജോർജും നായകന്മാരാകുന്ന ചിത്രത്തിന് രചന നിർവഹിക്കുന്നത് ജോസഫിലൂടെ തിരക്കഥാകൃത്തായി തുടക്കം കുറിച്ച ഷാഹി കബീറാണ്. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ നായിക നിമിഷ സജയനാണ്.
കൊടൈക്കനാലിനടുത്ത് വട്ടക്കമ്പൂരിൽ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായ നായാട്ടിന്റെ രണ്ടാം ഘട്ട ചിത്രീകരണം സെപ്തംബർ 27ന് എറണാകുളത്ത് തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |