ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗമുക്തരുടെ എണ്ണം ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലയിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,961 പേർ രോഗമുക്തരായെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തിനിരക്ക് 78.53 ശതമാനമായി വർദ്ധിച്ചു. പ്രതിവാര രോഗമുക്തി നിരക്കിലും സ്ഥിരമായ വർദ്ധനയാണുള്ളത്. ആകെ രോഗമുക്തർ 39,42,360.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തരായവരുടെ 23.41 ശതമാനവും മഹാരാഷ്ട്രയിലാണ് (19,423). 27 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിൽ രോഗമുക്തി നിരക്ക് 70 ശതമാനത്തിൽ അധികമാണ്. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 29 ലക്ഷം കവിഞ്ഞു .
അതേസമയം ചൊവ്വാഴ്ച 91096 പുതിയ രോഗികളും 1283 മരണവും റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 51 ലക്ഷം പിന്നിട്ടു. മരണം 83,000ത്തോടടുത്തു.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 11 ലക്ഷം പിന്നിട്ടു.
ആന്ധ്രയിൽ രോഗികളുടെ എണ്ണം ആറു ലക്ഷത്തോടടുത്തു.
യു.പി - 6229, ഒഡിഷ - 4270, തെലങ്കാന - 2273, ബിഹാർ - 1531 എന്നിങ്ങനെ പുതിയ രോഗികൾ.
മുൻ എം.പിയും തമിഴ്‌നാട്ടിലെ മുതിർന്ന ബി.ജെ.പി നേതാവുമായ സി.പി. രാധാകൃഷ്ണന് കൊവിഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |