തിരുവനന്തപുരം: സ്വർണ്ണക്കടത്ത് മുതൽ ലൈഫ് മിഷൻ തട്ടിപ്പ് വരെയുള്ള വീഴ്ചകളിലും, അഴിമതികളിലും ക്ഷോഭമല്ല വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട ഒരു സർക്കാർ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ദേശദ്രോഹകുറ്റമുൾപ്പെടെ ചുമത്താവുന്ന തരത്തിലുളള ആരോപണങ്ങളുണ്ടായി. പാർട്ടി സെക്രട്ടറിയുടെ മകനെതിരെയുണ്ടായതും അതീവ ഗുരുതരമായ ആരോപണങ്ങളാണെന്നും കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |