തൃശൂർ: കേരള സംഗീത നാടക അക്കാഡമി 2019ലെ ഫെല്ലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രശസ്തിപത്രവും ഫലകവും കാഷ് അവാർഡും (ഫെലോഷിപ്പ് 50,000 രൂപയും, അവാർഡ്, ഗുരുപൂജ 30,000 രൂപയും) അടങ്ങുന്നതാണ് പുരസ്‌കാരം.
ഫെലോഷിപ്പ്:
കെ.പി.എ.സി ബിയാട്രിസ് (നാടകം), തിരുവനന്തപുരം വി. സുരേന്ദ്രൻ (സംഗീതം- മൃദംഗം), സദനം വാസുദേവൻ (വാദ്യകല)
അവാർഡ്:
ജോൺ ഫെർണാണ്ടസ്, നരിപ്പറ്റ രാജു, സുവീരൻ (നാടകം), സഹീറലി, സജിത മഠത്തിൽ, വസന്തകുമാർ സാംബശിവൻ (കഥാപ്രസംഗം), കലാമണ്ഡലം രാജലക്ഷ്മി (മോഹിനിയാട്ടം), കലാമണ്ഡലം സിന്ധു (നങ്യാർകൂത്ത്), ഉമ സത്യനാരായണൻ (ഭരതനാട്യം), നെന്മാറ കണ്ണൻ (എൻ.ആർ. കണ്ണൻ- നാദസ്വരം), ആനയടി പ്രസാദ് (ശാസ്ത്രീയ സംഗീതം), ആർ.കെ. രാമദാസ് (ലളിത സംഗീതം), വെളപ്പായ നന്ദൻ (കുറുങ്കുഴൽ), തിച്ചൂർ മോഹനൻ (ഇടയ്ക്ക), മടിക്കൈ ഉണ്ണിക്കൃഷ്ണൻ (തിടമ്പുനൃത്തം, മേളം), കലാമണ്ഡലം രാജശേഖരൻ (കഥകളി), കലാമണ്ഡലം സി.വി. സുകുമാരൻ (കഥകളി സംഗീതം).
ഗുരുപൂജ:
പത്തിയൂർ കമലം (തകിൽ), മാവേലിക്കര സുദർശനൻ (കാക്കാരിശി നാടകം), കൊടുങ്ങല്ലൂർ കൃഷ്ണൻകുട്ടി (നാടകം), എൽസി സുകുമാരൻ (നാടകം), എൻ.ജി. ഉണ്ണിക്കൃഷ്ണൻ (നാടകം), കാഞ്ഞിപ്പുഴ ശശി (നാടകം), പി.ജെ. ചാക്കോ (നാടകം), ചേർത്തല രാജൻ (നാടകം), എരവത്ത് രാമൻ നായർ (കൊമ്പ്), ചിത്ര മോഹൻ (കേരള നടനം), കാപ്പിൽ അജയകുമാർ (കഥാപ്രസംഗം), സേവ്യർ നായത്തോട് (സംഗീതം), കോട്ടക്കൽ കുഞ്ഞിരാമ മാരാർ (കഥകളിചെണ്ട), മാലൂർ ശ്രീധരൻ (നാടകം), മുഹമ്മദ് പുഴക്കര (നാടകംരചന), ലക്ഷ്മി പറവൂർ (നാടകം), ജീവാ മോഹൻ (നാടകം).