എം.ജി സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലെ 'പി.ജി. ക്യാപ് 2020' ലിങ്കിലൂടെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.
മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി സീറ്റുകളിലേക്കും ലക്ഷദ്വീപ് നിവാസികൾക്ക് സംവരണം ചെയ്ത സീറ്റുകളിലേക്കും അപേക്ഷിക്കുന്നവർ ഏകജാലക ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷാ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷയ്‌ക്കൊപ്പം നൽകണം. ഏകജാലക രജിസ്‌ട്രേഷൻ നടത്താത്തവർക്ക് മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിക്കാനാകില്ല.
ഭിന്നശേഷി, സ്‌പോർട്‌സ്, കൾച്ചറൽ ക്വോട്ട സീറ്റുകളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് പട്ടിക സർവകലാശാല പ്രസിദ്ധീകരിക്കും. രേഖകളുടെ പരിശോധന അതതു കോളജുകളിൽ ഓൺലൈനായി നടക്കും.
ഐ.ടി.ഐ പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐ കളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ, ഓൺലൈനായി 24 നകം അപേക്ഷിക്കണം.
https:itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https:det.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയും അപേക്ഷകൾ സമർപ്പിക്കാം. പ്രോസ്പെക്ടസും മാർഗനിർദ്ദേശങ്ങളും വകുപ്പ് വെബ്സൈറ്റിലും (https:det.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ട പോർട്ടലിലും ലഭ്യമാണ്. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോർട്ടലിൽ തന്നെ ഓൺലൈനായി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന യൂസർ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ തിരുത്താം. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ യഥാസമയം എസ്.എം.എസ് മുഖേന ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |