സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ആളുകൾപിന്തുടരുന്ന സൗത്ത് ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ച് ദുൽഖർ സൽമാൻ.
മലയാളത്തിൽ നിന്നും ആദ്യപത്തിൽ ഇടം നേടിയ ഒരേയൊരുതാരമാണ് ദുൽഖർ. ഏഴാം സ്ഥാനമാണ് ദുൽഖർ സൽമാൻ സ്വന്തമാക്കിയത്.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ചലച്ചിത്ര മേഖലകളിലെ ഏറ്റവുമധികംഫോളോവേഴ്സുള്ള 10 സൗത്ത് ദക്ഷിണേന്ത്യൻ താരങ്ങളാണ് പട്ടികയിലുള്ളത്.
പ്രഭാസ്, സാമന്ത, രാകുൽ പ്രീത് സിംഗ്, വിജയ് ദേവരക്കോണ്ട, യഷ്,എന്നിവരാണ് പട്ടികയിലിടം പിടിച്ച മറ്റുതാരങ്ങൾ.15.5 മില്യൺ ഫോളോവേഴ്സുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് രാകുൽ പ്രീത്സിംഗാണ്. രണ്ടാം സ്ഥാനത്ത് സാമന്തയും മൂന്നാം സ്ഥാനത്ത് പൂജഹെഡ്ഗെയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |