നവാഗതനായ പി.സി.സുധീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദക്കല്ലാണം ചിത്രീകരണം പൂർത്തിയായി.വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് 'ആനന്ദക്കല്യാണം'. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രശസ്ത നടന്‍ അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്നു . ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമ. ഫാമിലി എന്റർടെയ്നറായ 'ആനന്ദകല്ല്യാണം' പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണെന്ന് സംവിധായകന്‍ സുധീർ പറയുന്നു.
ആക്ഷനും കോമഡിയും ഒരേ അളവിലുള്ള ആനന്ദകല്ല്യാണം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതുമാണ്. റാസ് മൂവിസാണ് ആനന്ദക്കല്യാണം തിയേറ്ററുകളിൽ എത്തിക്കുന്നത്. അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂർ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം - ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ ബീബ കെ.നാഥ്, സജിത മുരളിധരൻ. സംഗീതം - രാജേഷ്ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍ എന്നിവർ നിർവഹിച്ചിരിക്കുന്നു.
എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍ - അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും - രാജേഷ്, മേക്കപ്പ് - പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍ - ബ്രൂസ്ലി രാജേഷ്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടേഴ്സ് - അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്സ് - അബീബ് നീലഗിരി , മുസ്തഫ അയ്ലക്കാട്, പബ്ലിസിറ്റി ഡിസൈന്‍സ് - മനോജ് ഡിസൈന്‍, തുടങ്ങിയവരും സിനിമയിൽ അണിയറ പ്രവർത്തകരായി ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |