തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും കൊവിഡ് രോഗികളുടെ എണ്ണം നാലായിരം കടന്നു. ഇന്നലെ 4167 പേർക്കാണ് സ്ഥിരീകരിച്ചത്. 3849 പേർ സമ്പർക്കരോഗികളാണ്. 410 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ 12 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് മരണം 501 ആയി.
ഇന്നലെ 102 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തലസ്ഥാനത്ത് പ്രതിദിന രോഗികൾ അയിരത്തിലേക്ക് എത്തുന്ന സ്ഥിതിയാണ്. ഇന്നലെ 926 പേർ ജില്ലയിൽ രോഗബാധിതരായി.
കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂർ 330, തൃശൂർ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസർകോട് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ രോഗവ്യാപന നിരക്ക്.
2744 പേർ ഇന്നലെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,723 സാമ്പിളുകൾ പരിശോധിച്ചു.
ആകെ രോഗികൾ 126381
ചികിത്സയിലുള്ളവർ 35,724
രോഗമുക്തർ 90,089
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |