തിരുവനന്തപുരം: ജലീൽ പ്രശ്നത്തിൽ ഖുറാനെ വിവാദ വിഷയമാക്കിയുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയാക്രമണത്തെ പ്രതിരോധിക്കാൻ യു.ഡി.എഫ് .
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ യു.ഡി.എഫിനെ ഏറെ തുണച്ച മുസ്ലീം ജനവിഭാഗത്തെ ലാക്കാക്കിയുള്ള സി.പി.എം പ്രചരണം ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ,പ്രതിരോധതന്ത്രങ്ങൾ ആലോചിക്കാനായി ഇന്നലെ കോൺഗ്രസ്, ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി.
സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള വിവാദവിഷയങ്ങളിൽ മറുപടി പറയാനാവാത്ത സി.പി.എം ഖുറാനെ വിവാദത്തിന്റെ ഭാഗമാക്കി രക്ഷപ്പെടാൻ നോക്കുകയാണെന്ന് നേതാക്കൾ വിലയിരുത്തി. ഇക്കാര്യത്തിൽ മുസ്ലിം സംഘടനകളുടെ പിന്തുണ ഭരണപക്ഷത്തിന് കിട്ടില്ലെന്ന് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ സ്വർണ്ണക്കടത്തുൾപ്പെടെയുള്ളവിഷയങ്ങളിൽ സമരം ശക്തിപ്പെടുത്താനും ഖുറാനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുന്നത് തടയാനുമാണ് തീരുമാനം.കന്റോൺമെന്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, .എം.കെ. മുനീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |