തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ മക്കളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിൽ മാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കോടിയേരി ബാലകൃഷ്ണൻ. 'ഞങ്ങൾക്കെതിരെ എന്ത് മോർഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങൾക്കെല്ലാം വന്നാൽ താങ്ങൂല എന്ന് മനസിലാക്കിക്കോ" എന്നായിരുന്നു കോടിയേരിയുടെ മുന്നറിയിപ്പ്. ഇ.പി. ജയരാജന്റെ മകനും സ്വപ്ന സുരേഷും തമ്മിലുള്ള ഫോട്ടോ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വന്ന വാർത്ത പാർട്ടി ചർച്ച ചെയ്തോയെന്ന് ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ മറുപടി.
നിങ്ങൾ തന്നെ വാർത്തയുണ്ടാക്കും. ചോദ്യവും ചോദിക്കും. മുഖ്യമന്ത്രിക്കൊപ്പം സ്വപ്ന സംസാരിക്കുന്ന മോർഫ് ചെയ്ത ഫോട്ടോ പുറത്തുവിട്ടില്ലേ. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ അവർ പങ്കെടുക്കുന്ന തരത്തിൽ മോർഫ് ചെയ്ത ഫോട്ടോ കണ്ടു. നാളെ മാദ്ധ്യമപ്രവർത്തകർക്കെതിരെ ഇതുണ്ടാക്കിയാൽ എന്തു ചെയ്യും. ഇത് തീ കൊണ്ടുള്ള കളിയാണ്. റിപ്പോർട്ടർമാരെ ഉപയോഗിച്ച് ചാനലുകാർ പല കളിയും കളിക്കും. എല്ലാവരും സ്വന്തം കാര്യങ്ങൾ ആലോചിച്ച് ചെയ്യുന്നതാവും നല്ലതെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |