കോട്ടയം : തുടർച്ചയായി മൂന്നാം ദിനവും ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നു. പുതിയതായി ലഭിച്ച 3719 സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 263 എണ്ണമാണ് പോസിറ്റീവായത്. 260 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും കൊവിഡ് ബാധിതരായി. ജില്ലയിൽ ഇന്നലെയാണ് ഏറ്റവും കൂടുതൽ പേരിൽ കൊവിഡ് സ്ഥിരീകരിച്ചത്. വാഴപ്പള്ളി : 34, കോട്ടയം : 26 , ഏറ്റുമാനൂർ : 20, പാമ്പാടി : 13, പനച്ചിക്കാട് : 11, കുറിച്ചി : 10, മാടപ്പള്ളി : 9, അയ്മനം : 8, കറുകച്ചാൽ, പുതുപ്പള്ളി : 7, കങ്ങഴ, പാലാ : 6 വീതം എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തത്. രോഗം ഭേദമായ 116 പേർകൂടി ആശുപത്രി വിട്ടു. നിലവിൽ 2587 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 7355 പേർ രോഗബാധിതരായി. 4765 പേർ രോഗമുക്തി നേടി. 19927 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |