
തുറവൂർ: നടുറോഡിൽ യുവതിയെ അപമാനിച്ച ശേഷം കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവർ പൊലീസ് പിടിയിലായി . ചേർത്തല മുനിസിപ്പാലിറ്റി 30ാം വാർഡിൽ ആലുങ്കൽവെളി വീട്ടിൽ താജുവിനെ (41) ആണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പകൽ 10:30 ന് ദേശീയപാതയിൽ തുറവൂർ എൻ.സി.സി ജംഗ്ഷന് വടക്ക് വശമുള്ള പെട്രോൾ പമ്പിന് സമീപം വച്ചാണ് 20 വയസുകാരി റോഡരികിലൂടെ നടന്നുവരുമ്പോൾ വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോറിക്ഷ നിർത്തിയ ശേഷം ഇയാൾ ലൈംഗികാതിക്രമം കാട്ടിയത്. 25 ഓളം സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് താജുവിനെ തിരിച്ചറിഞ്ഞത്. എറണാകുളം ഷേണായീസിന് അടുത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ചേർത്തല ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനിൽ ഇയാൾ ക്കെതിരെ 20ഓളംകേസുകൾ ഉണ്ട് . കുത്തിയതോട് എസ് എച്ച് .ഒ അജയമോഹന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, രജീഷ്, രഞ്ജിത്ത്, അമൽരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |