കൊല്ലം:എസ്.എൻ ട്രസ്റ്റ് കൊല്ലം മേഖലാ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ ഔദ്യോഗിക പാനലിന് സമ്പൂർണ വിജയം. 3 ഇ കാറ്റഗറിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിലെ 111 പേരും വിജയിച്ചു.ആകെയുള്ള 18,579 വോട്ടർമാരിൽ 6,563 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഔദ്യോഗിക പാനലിലുള്ള ഭൂരിഭാഗം പേർക്കും ശരാശരി 6,500 വോട്ടുകൾ വരെ ലഭിച്ചു. 43 പേരാണ് എതിർ പാനലിൽ ഉണ്ടായിരുന്നത്. ഇവർക്ക് 400 മുതൽ 900 വരെ വോട്ടുകൾ മാത്രമാണ് കിട്ടിയത്. കൊല്ലം എസ്.എൻ കോളേജ്, വനിതാ കോളേജ്, എസ്.എൻ സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലായി വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയായിരുന്നു തിരഞ്ഞെടുപ്പ്. രാത്രി എട്ടിന് ആരംഭിച്ച വോട്ടെണ്ണൽ ഇന്നലെ പുലർച്ചെയാണ് അവസാനിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു തിരഞ്ഞെടുപ്പ്. ഇത്തവണ കൂടുതൽ ബൂത്തുകളും സജ്ജമാക്കിയിരുന്നു.
''
കൊല്ലം മേഖലയിൽ സമ്പൂർണ വിജയമാണ്. എതിർ സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. തന്നെ മാനസികമായി തകർക്കുന്ന തരത്തിലായിരുന്നു കുപ്രചാരണം. അവരോട് ഒരു പരിഭവവുമില്ല. ഇനിയെങ്കിലും തെറ്റ് തിരുത്തി മുഖ്യധാരയിലേക്ക് വരണം. സമുദായത്തിന്റെ മുന്നേറ്റത്തിനായി ഒരുമിക്കണം എന്നാണ് ഗുരുദേവ നാമത്തിൽ അവരോട് പറയാനുള്ളത്".
വെള്ളാപ്പള്ളി നടേശൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |