ന്യൂഡൽഹി: കാർഷിക ബില്ലിൽ വോട്ടെടുപ്പ് നിഷേധിച്ചതിലൂടെ ഇന്ത്യൻ പാർലമെന്റിന്റെ വധമാണ് നടന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. വോട്ടെടുപ്പ് ആവശ്യപ്പെടാൻ ഓരോ എം.പിക്കും അവകാശമുണ്ട്. ഇതാണ് നിഷേധിക്കപ്പെട്ടത്. പാർലമെന്റിനെ മോദി സർക്കാർ തരംതാഴ്ത്തിയെന്നും യെച്ചൂരി പറഞ്ഞു.
കാർഷികബില്ലുകളിന്മേൽ അംഗങ്ങളുടെ വോട്ടവകാശം നിഷേധിച്ച രാജ്യസഭ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായണൻ സിംഗിന്റെ നടപടി നഗ്നമായ ഭരണഘടനാലംഘനമാണെന്ന് അഖിലേന്ത്യകിസാൻസഭ പ്രസ്താവനയിൽ പറഞ്ഞു. എൻ.ഡി.എ സർക്കാരിന്റെ അധികാര ദുർവിനിയോഗത്തിനും ഭരണഘടനാവിരുദ്ധ നടപടികൾക്കും എതിരായി എല്ലാ കർഷകരും രംഗത്തിറങ്ങണമെന്നും കിസാൻസഭ അഖിലേന്ത്യ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |