കോഴിക്കോട്: ജനം കൊവിഡ് വ്യാപനത്തിൻറെ ദുരിതത്തിൽ പെടാപ്പാട് പെടുമ്പോഴും റെയിൽവേയുടെ നോട്ടം ലാഭത്തിൽ തന്നെ. ഇന്ന് മുതൽ ഓടിത്തുടങ്ങുന്ന ക്ളോൺ ട്രെയിനുകൾക്ക് ഹംസഫർ എക്സപ്രസ്സിന്റെ നിരക്കാണ് ഈടാക്കുക.
തേഡ് എ.സി കോച്ചുകൾ മാത്രമേയുണ്ടാവൂ ക്ളോൺ ട്രെയിനുകളിൽ.
സാധാരണ തേഡ് എ.സി നിരക്കിനേക്കാൾ ഏറെ കൂടുതലാണ് ഹംസഫർ എക്സപ്രസ് നിരക്ക്. ദുരന്തവേളയിൽ യാത്രാസൗകര്യമില്ലാതെ കഷ്ടപ്പെടുന്ന യാത്രക്കാരോട് അനുഭാവം കാണിക്കുന്നതിനു പകരം പിഴിയുന്ന സമീപനം കൈക്കൊള്ളുന്നതെതിരെ പരക്കെ ആക്ഷേപം ഉയർന്നു കഴിഞ്ഞു.
റെയിൽവേ പ്രഖ്യാപിച്ചത് 20 ജോഡി ( 40 സർവീസുകൾ ) ക്ളോൺ ട്രെയിനുകളാണ്. ഇതിൽ
19 ജോഡി ട്രെയിനുകളും ഹംസഫർ മാതൃകയിലാണെങ്കിലും ലക്നോ - ന്യൂഡൽഹി റൂട്ടിൽ മാത്രം ജനശതാബ്ദി ടിക്കറ്റ് നിരക്കിലായിരിക്കും. പ്രത്യേകിച്ച് സമ്മർദ്ദം ചെലുത്താതുകൊണ്ടോ എന്തോ, ക്ളോൺ സർവീസിൽ നിന്ന് തീർത്തും ഒഴിവാക്കിയിരിക്കുകയാണ് കേരളത്തെ.
യാത്രാസൗകര്യം വെയ്‌റ്റ് ലിസ്‌റ്റുകാർക്ക്
തിരക്കുള്ള റൂട്ടുകളിൽ നിലവിലുള്ള സ്പെഷ്യൽ ട്രെയിനുകളിലൊക്കെയും ഒട്ടേറെ യാത്രക്കാർ വെയ്‌റ്റിംഗ് ലിസ്റ്റിലാവുന്ന പ്രശ്നം പരിഗണിച്ചാണ് ക്ളോൺ ട്രെയിനുകൾ അനുവദിച്ചത്. ഐ.ആർ.സി. ടി.സി മുഖേന ഓൺലൈൻ ബുക്കിംഗാണെന്നിരിക്കെ അപ്പപ്പോൾ തന്നെ തിരക്കിൻറെ തോത് കണക്കാക്കാൻ സാധിക്കും. വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെ മാത്രമേ ക്ളോൺ ട്രെയിനിൽ യാത്രാസൗകര്യം ലഭിക്കൂ. സർവീസ് തുടങ്ങുന്നതിന് നാല് മണിക്കൂർ മുമ്പ് യാത്രക്കാരുടെ കോച്ച് നമ്പറും ബർത്ത് നമ്പറും എസ്.എം.എസ് മുഖേന അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |