തിരുവനന്തപുരം: ഈ ഡ്രൈവർക്ക് ലൈസൻസും ബാഡ്ജും മാത്രമല്ല, അധികയോഗ്യതായി ഐ.എ.എസുമുണ്ട്. ഡോർ തുറന്ന് കയറിയത് പിൻസീറ്റിലല്ല, ഡ്രൈവർ സീറ്റിൽ തന്നെ. വാഹനം കെ.എസ്.ആർ.ടി.സി ബസ്. എം.ഡി ബിജു പ്രഭാകർ ബസ് ഓടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
എം.ഡി ബസോടിക്കുന്ന വീഡിയോ സെൽഫ് ട്രോൾ സ്വഭാവത്തിൽ സിനിമാ ഡയലോഗുകൾ ചേർത്ത് എഡിറ്റ് ചെയ്ത് കെ.എസ്.ആർ.ടി.സി സോഷ്യൽ മീഡിയ സെല്ലാണ് പുറത്തുവിട്ടത്. ബൈപാസിലായിരുന്നു ഡ്രൈവിംഗ്. ജീവനക്കാരനും ഒപ്പമുണ്ട്.
വാഹനങ്ങൾ ഓടിക്കുക ഒരു വലിയ കലയാണെന്നാണ് കുറിപ്പിലുള്ളത്. കേരളത്തിലെ ഏറ്റവും വലിയ ബസ് ഓപ്പറേറ്ററായ കെ.എസ്.ആർ.ടി.സിയുടെ സാരഥിയായി നിരവധിപേർ വന്നിട്ടുണ്ട്. ആദ്യ സാരഥി ഇ.ജി സാൾട്ടർ ബസ് ഓടിച്ചാണ് തിരുവിതാംകൂറിലെ പൊതുഗതാഗതത്തിന് തുടക്കമിട്ടത്. ടോമിൻ ജെ. തച്ചങ്കരി സി.എം.ഡിയായിരിക്കെ ടിക്കറ്റ് മെഷീനെടുത്ത് കണ്ടക്ടറായിരുന്നു. വണ്ടി ഓടിക്കാൻ ഹെവി ലൈസൻസിനുള്ള തയാെറടുപ്പുകളും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |