തിരുവനന്തപുരം: ഖുറാൻ വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുത്ത മൂന്ന് യുവനേതാക്കൾക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡണ്ട് സെയ്ദാലി കയ്പ്പാടി, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം, എ.ബി.വി.പി പാലക്കാട് മുൻ ജില്ലാ സെക്രട്ടറിയും കേന്ദ്ര യുവജനമന്ത്രാലയത്തിന്റെ ദേശീയ യൂത്ത് വളണ്ടിയറുമായ ടി.പി അഖിൽ ദേവ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
യുവനേതാക്കൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സമരങ്ങളിൽ പങ്കെടുത്ത നേതാക്കളും അണികളും ക്വാന്റീനിൽ പ്രവേശിക്കേണ്ട സ്ഥിതിയാണ് നിലവിൽ ഉള്ളത്. ഇവരെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസുകാരും ഇപ്പോൾ ഇതുമൂലം പ്രതിസന്ധിയിലാണ്.എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇരു സംഘടനകളുടെ നേതാക്കളും തങ്ങളുടെ അണികൾക്ക് പ്രത്യേക നിർദ്ദേശമൊന്നും നൽകിയിട്ടില്ല.
കോവിഡിന്റെ സാഹചര്യത്തിൽ കൂട്ടം കൂടിയുള്ള സമരങ്ങൾ നിരോധിച്ച് ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഇത് ലംഘിച്ചാണ് സംസ്ഥാനത്ത് സമരങ്ങൾ അരങ്ങേറിയത്. മന്ത്രി കെ.ടി ജലീലിന് യു.എ.ഇ കോൺസുലേറ്റ് വഴി ലഭിച്ച ഖുറാനുകളിൽസ്വർണം ഒളിപ്പിച്ചു കടത്തിയെന്ന ആരോപണം മുസ്ലിം ലീഗ് ഉയർത്തിയിരുന്നു.ഇതിനു പിന്നാലെയാണ് മന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |