ന്യൂഡൽഹി: ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു.സ്പീക്കർ പാനലിലുള്ള പ്രേമചന്ദ്രൻ ശനിയാഴ്ച ലോക്‌സഭാ നടപടികൾ നിയന്ത്രിച്ചിരുന്നു. കേരളത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിലെ പൊലീസ് നടപടികൾക്കെതിരെ ഇന്നലെ രാവിലെ കേരള ഹൗസിന് മുന്നിൽ നടന്ന പരിപാടിയിലും പ്രേമചന്ദ്രൻ പങ്കെടുത്തിരുന്നു. എം.പിമാരായ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, രമ്യഹരിദാസ്, എം.കെ. രാഘവൻ, ബെന്നി ബെഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ, രാജ്‌മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ,വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞദിവസം
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ഇ.ടി മുഹമ്മദ് ബഷീർ, കെ. മുരളീധരൻ എന്നിവർക്കൊപ്പം സംയുക്ത വാർത്താസമ്മേളനവും നടത്തി. മാദ്ധ്യമപ്രവർത്തകരുൾപ്പെടെയുള്ളവരും പ്രേമചന്ദ്രനുമായി സമ്പർക്കത്തിൽവന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |