കോഴിക്കോട്: ബാലുശ്ശേരി എം.എൽ.എ പുരുഷൻ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എം.എൽ.എയുടെ ഡ്രൈവർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.തുടർന്നാണ് പുരുഷൻ കടലുണ്ടിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്.
കൊവിഡ് ബാധിക്കുന്ന കേരളത്തിലെ ആറാമത്തെ ജനപ്രതിനിധിയാണ് പുരുഷൻ കടലുണ്ടി. ധനമന്ത്രി തോമസ് ഐസക്ക്, വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, കൊല്ലം എം.പിയും ആർ.എസ്.പി നേതാവുമായ എൻ.കെ.പ്രേമചന്ദ്രൻ, അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ, പേരാവൂർ എം.എൽ.എ സണ്ണി ജോസഫ് എന്നിവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ 4125 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3463 പേർ സമ്പർക്കരോഗികളാണ്. 412 പേരുടെ ഉറവിടം വ്യക്തമല്ല. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 40,382 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |