തിരുവനന്തപുരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ 2019 ലെ ഭേദഗതിയിലുടെ നഷ്ടപ്പെട്ടതായി പരാതി ഉയർന്ന ചില ഇളവുകൾ പുനഃസ്ഥാപിച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ബിൽട്ടപ്പ് ഏരിയയുടെ അടിസ്ഥാനത്തിൽ ഫ്ളോർ റേഷ്യോ കണക്കാക്കുന്ന നിലവിലെ രീതി ഒഴിവാക്കും .പകരം, ഫ്ളോർ ഏരിയയുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന പഴയ ഫോർമുല വീണ്ടും ഉപയോഗിക്കും.18,000 സ്‌ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കെട്ടിടങ്ങൾക്ക് ആവശ്യമുള്ള റോഡ് വീതി 8 മീറ്ററായി കുറച്ചു. നിലവിൽ ഇത് 10 മീറ്ററാണ്.
മറ്റ് ഇളവുകൾ
* 4,000 സ്‌ക്വയർ മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള വ്യവസായ വിഭാഗങ്ങളിലെ കെട്ടിടങ്ങൾക്ക് റോഡ് വീതി 10 മീറ്ററിൽ നിന്ന് 6,000 സ്‌ക്വയർ മീറ്റർ വരെ 5 മീറ്ററും, 6,000 സ്‌ക്വയർ മീറ്ററിൽ കൂടുതലുള്ളതിന് 6 മീറ്ററും.
* 1000 കോഴികൾ, 20 പശുക്കൾ, 50 ആടുകൾ തുടങ്ങിയവയെ വളർത്തുന്നതിന് നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് ഇനി മുതൽ പെർമിറ്റ് ആവശ്യമില്ല. സുഭിക്ഷ കേരളം പദ്ധതിയെ ശക്തിപ്പെടുത്താൻ ഇത് സഹായകമാകും.
* 5 സെന്റിൽ താഴെയുള്ള പ്ലോട്ടിലും, 300 സ്‌ക്വയർ മീറ്ററിൽ താഴെ നിർമ്മിക്കുന്ന വീടുകൾക്കും മഴവെള്ള സംഭരണി സ്ഥാപിക്കണമെന്ന നിബന്ധന ഒഴിവാക്കി.
*3 വർഷം പ്രവൃത്തി പരിചയമുള്ള ലൈസൻസികൾക്ക് (സീനിയർ സൂപ്പർവൈസർ) എൻജിനീയർ- ബി തസ്തികയിലേക്ക് പ്രൊമോഷൻ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |