തിരുവനന്തപുരം: പ്രൈമറി ക്ലാസുകളിലേക്കുള്ള അദ്ധ്യാപക നിയമന പരീക്ഷയിൽ മലയാളത്തെ ഒഴിവാക്കുന്ന പി.എസ്.സിയുടെ നടപടി അവസാനിപ്പിക്കണമെന്നും മലയാളത്തെ സിലബസിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഭീമഹർജി സമർപ്പിച്ചു. 10 ദിവസമായി ഓൺലൈനിൽ നടന്നുവന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 35,000ത്തോളം പേർ ഒപ്പുവച്ച ഹർജിയാണ് സമർപ്പിച്ചത്. സെപ്തംബർ 13ന് അടൂർ ഗോപാലകൃഷ്ണൻ ഒപ്പുവച്ച് ഉദ്ഘാടനം ചെയ്ത പ്രക്ഷോഭത്തിൽ എം.ടി. വാസുദേവൻ നായർ, സുഗതകുമാരി, ഡോ.എം. ലീലാവതി, എം.കെ. സാനു, എം.മുകുന്ദൻ, സി.രാധാകൃഷ്ണൻ, സച്ചിദാനന്ദൻ, വൈശാഖൻ, ശ്രീകുമാരൻ തമ്പി, എൻ.എസ്. മാധവൻ തുടങ്ങിയവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |