ന്യൂഡൽഹി: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) പ്രവർത്തനത്തിൽ രാജ്യത്തെ മികച്ച സർവകലാശാലയ്ക്കുള്ള അവാർഡ് കലിക്കറ്റ് സർവകലാശാലയ്ക്ക്. മികച്ച കോ ഓർഡിനേറ്ററായി കാലിക്കറ്റ് സർവകലാശാലാ എൻ.എസ്.എസ്. കോ ഓർഡിനേറ്റർ പി.വി. വത്സരാജനെ തിരഞ്ഞെടുത്തു. മികച്ച പ്രോഗ്രാം ഓഫീസർമാർക്കുള്ള അവാർഡ് കണ്ണൂർ ഇ.കെ. നയനാർ സ്മാരകം ഗവ. എച്ച്.എസ്.എസ്. വേങ്ങാട്ടെ അദ്ധ്യാപകൻ ഷിനിത്ത് പാട്ടിയത്തിനാണ്. മികച്ച വോളന്റിയർമാർ: കോട്ടയം മണർക്കാട് സെന്റ് മേരീസ് കോളേജിലെ വിദ്യാർത്ഥി ഗോകുൽ സി. ദിലീപ്, തൃശൂർ വിദ്യാ അക്കാദമി ഒഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ശ്രീഹരി എ.എം. കേന്ദ്ര യുവജനക്ഷേമമന്ത്രാലയം നൽകുന്ന പുരസ്കാരം ഇന്നലെ സമ്മാനിച്ചു. കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി ക്ഷേമവിഭാഗം ഡയറക്ടറായ വത്സരാജൻ എൻ.എസ്.എസ്. കോ - ഓർഡിനേറ്ററായി എട്ടുവർഷമായി അധികച്ചുമതല വഹിക്കുന്നു. 2016 ൽ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ്. കോ - ഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |