തിരുവനന്തപുരം:സാഹിത്യകാരനും ശ്രീനാരായണ അക്കാദമി സ്ഥാപക സെക്രട്ടറിയും കാൻഫെഡ് ജോയിന്റ് ഡയറക്ടറുമായിരുന്ന നന്ദിയോട് പച്ച വിജയവിലാസം ബംഗ്ലാവിൽ ഡോ.വിജയാലയം ജയകുമാർ (96) നിര്യാതനായി. പേരൂർക്കട നീതിനഗറിൽ വിജയാലയത്തിലായിരുന്നു താമസം.
ഹൈസ്‌കൂൾ അദ്ധ്യാപകൻ,കേരള സർവകലാശാലയിൽ റിസർച്ച് ഓഫീസർ, ശ്രീനാരായണ ഗവേഷണ കേന്ദ്രം ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നോവൽ, കഥ, കവിത, ലേഖനം, ഗവേഷണം എന്നീ മേഖലകളിലായി എഴുപതിൽപ്പരം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി സാഹിത്യ പുരസ്‌കാരങ്ങൾക്ക് അർഹനായി. ഭാര്യ: പി.ജഗദമ്മ (റിട്ട. അഡിഷണൽ സെക്രട്ടറി, നിയമവകുപ്പ്, സെക്രട്ടേറിയറ്റ് ). മക്കൾ: ജയശ്രീ (പ്രോഗ്രാം കോ ഓർഡിനേറ്റർ സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ),അഡ്വ. കൃഷ്ണകുമാർ. മരുമക്കൾ: ഡി.സഞ്ജീവ്ഘോഷ് (റിട്ട. അഡിഷണൽ ഡയറക്ടർ ഓഫ് ഫിഷറീസ് ), ആർ.എസ് .റാണിവൃന്ദ (ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ). സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |