തിരുവനന്തപുരം: ഇരട്ടത്തിളക്കത്തിൻെറ നിറവിലാണ് ആദിത്യ ബൈജു. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ നാലാം റാങ്കും ഫാർമസിയിൽ മൂന്നാം റാങ്കും. കൊല്ലം വെട്ടിത്താഴം ഡീസന്റ് ജംഗ്ഷൻ മേലേമഠത്തിൽ ഇലക്ട്രിസിറ്റി ബോർഡിൽ മലപ്പുറത്ത് അസിസ്റ്റന്റ്എക്സിക്യൂട്ടീവ് എൻജിനിയർ ആർ.ബൈജുവിന്റെയും കൊല്ലം അമർദീപ് ഐ കെയർ ഹോസ്പിറ്റലിലെ ഡോ. നിഷാ എസ്. പിള്ളയുടെയും മകനാണ്.
ഐ.ഐ.ടി ജെ.ഇ.ഇ പ്രാഥമിക പ്രവേശന പരീക്ഷയിൽ കേരളത്തിലെ രണ്ടാം റാങ്കിനും ദേശീയതലത്തിൽ 101ാം റാങ്കിനും അർഹനായ ആദിത്യ ഞായറാഴ്ച നടക്കുന്ന ഫൈനൽ പരീക്ഷയുടെ തയ്യാറെടുപ്പിലാണ്. മുംബയിലോ ചെന്നൈയിലോ ഐ.ഐ.ടിയിൽ ചേർന്ന് കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് മോഹം. നാഷണൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പിനുടമയാണ്. സഹോദരൻ അഭിനവ് ബൈജു നവദീപ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |