മുംബയ്: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒട്ടും രാഷ്ട്രീയമില്ലെന്ന വിശദീകരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ ദിവസം മുംബയിൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് വിവാദമായ സാഹചര്യത്തിലാണ് റാവത്തിന്റെ വിശദീകരണം. ശിവസേന മുഖപത്രമായ സാമനയ്ക്ക് വേണ്ടി അഭിമുഖം നടത്തുന്നതിനായാണ് താൻ ഫഡ്നാവിസിനെ കണ്ടതെന്നാണ് റാവത്തിന്റെ വിശദീകരണം. മുഖ്യമന്ത്രി ഉദ്ധ വ് താക്കറേയുടെ അറിവോടെയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫഡ്നാവിസ് ഞങ്ങളുടെ ശത്രുവല്ല. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പ് രത്യയശാസ്ത്രപരമായി വ്യത്യാസങ്ങളുണ്ടെങ്കിലും തങ്ങൾ ശത്രുക്കളല്ലെന്നും റാവത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |