തിരുവനന്തപുരം: അശ്ലീല യൂട്യൂബർക്കെതിരായ ആക്രമണത്തിൽ ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച് രംഗത്തെത്തിയ വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈന് എതിരെ രൂക്ഷ വിമർശനവുമായി പി.സി ജോർജ് എം.എൽ.എ. കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കവെയായിരുന്നു പി.സി ജോർജ് വനിത കമ്മിഷൻ അദ്ധ്യക്ഷക്ക് എതിരെ തട്ടിക്കയറിയത്.
ഇടത് പുരോഗമനത്തിന്റെ മഹത്വം കൊണ്ടാണല്ലോ സി.പി.എം എം.എൽ.എക്കെതിരെ ഒരു പാർട്ടി സഖാവ് ലൈംഗിക പീഡനത്തിന് കേസ് കൊടുത്തത് എന്നായിരുന്നു പി.സി ജോർജ് പറഞ്ഞുതുടങ്ങിയത്. ആരോപണം പാർട്ടി കമ്മിറ്റി തീരുമാനിക്കുമെന്നാണ് വനിത കമ്മിഷൻ അദ്ധ്യക്ഷ പറഞ്ഞത്. മറ്റുളളവരെല്ലാം കോടതിയിൽ പോണം, സി.പി.എമ്മുകാർ വൃത്തികെട്ട പണി ചെയ്‌താൽ പാർട്ടി കമ്മിറ്റി. ഓരോരുത്തരെ സ്വഭാവം അനുസരിച്ചാണ് അവർ പ്രതികരിക്കുന്നതെന്നായിരുന്നു പി.സി പറഞ്ഞത്.
'യൂട്യൂബറെ ആക്രമിച്ച സ്ത്രീകൾക്ക് ചേർന്ന അതേ സ്വഭാവമാണ് വനിത കമ്മിഷൻ അദ്ധ്യക്ഷയ്‌ക്കും. അതുകൊണ്ടാണ് ഭാഗ്യലക്ഷ്‌മിയെ അവർ പിന്തുണച്ചത് താൻ സ്‌ത്രീകളെ അപമാനിച്ച് വർത്തമാനം പറയാത്തതു കൊണ്ടും വ്യക്തിപരമായി ആക്രമിക്കാത്തതു കൊണ്ടും അവരെ ചരിത്രം പറയുന്നില്ല. വനിത കമ്മിഷൻ ചെയർപേഴ്‌സണെ തനിക്ക് നന്നായി അറിയാം. അവരെ ചരിത്രവും അറിയാം. വലുതായൊന്നും പറയുന്നില്ല. ഒരു ഹിന്റ് മാത്രം തന്നന്നേയുളളൂ' എന്നായിരുന്നു പി.സി ജോർജിന്റെ പ്രതികരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |