കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷികളിൽ ഒരാളായ കാസർകോട് കോട്ടിക്കുളം മലാംകുന്ന് ഗിരീഷ്‌ഭവനിൽ വിപിൻലാൽ (30) വെളിപ്പെടുത്തി. ഇയാളുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ജനുവരി 24 നാണ് ആദ്യ ഭീഷണിയെന്ന് പരാതിയിൽ പറയുന്നു, വിപിന്റെ അമ്മാവന്റെ വീട്ടിലും ഇയാൾ ജോലി ചെയ്യുന്ന സ്ഥലത്തുമെത്തിയ ഒരാളാണ് മുമ്പ് കോടതിയിലും പൊലീസിലും പറഞ്ഞ മൊഴി മാറ്റണമെന്ന് നിർദേശിച്ചത്. ജനുവരി 28ന് മൊബൈൽഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഈ മാസം 24, 25 തീയതികളിൽ തപാലിൽ ഭീഷണിക്കത്തുകളുമെത്തി.. എറണാകുളം അഡിഷണൽ സ്‌പെഷ്യൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |