എം.ജി സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും പി.ജി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ഒക്‌ടോബർ 6, 7 തീയതികളിൽ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് www.cat.mgu.ac.in ൽ നിന്ന് ഇന്നുമുതൽ ഡൗൺലോഡ് ചെയ്യാം. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം മാസ്‌ക്, കൈയ്യുറകൾ എന്നിവ ധരിച്ചുവേണം പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. അഡ്മിറ്റ് കാർഡിനൊപ്പം ചേർത്തിരിക്കുന്ന മെഡിക്കൽ സെൽഫ് ഡിക്ലറേഷൻ ഫോം പരീക്ഷയെഴുതുന്ന എല്ലാവരും ഹാജരാക്കണം. ഓപ്പൺ ഓൾ ഇന്ത്യ ക്വോട്ടയിലുള്ള പി.ജി പ്രവേശനം യോഗ്യതാപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഇമെയിൽ: cat@mgu.ac.in. ഫോൺ: 04812733595.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |