ഹൃദയസൗഹൃദ ഡയറ്റ് ഹൃദയത്തിന് കവചമാണ്. ഹൃദയാരോഗ്യം നിലനിറുത്താനും ഹൃദയാഘാതം അടക്കമുള്ള ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനും മാതൃകാ ഡയറ്റ് സഹായിക്കും
അന്നജത്തിന് വേണ്ടി ഗ്ളൈസെമിക് ഇൻഡക്‌സ് കുറഞ്ഞവ മാത്രം തിരഞ്ഞെടുക്കുക.
ഉദാഹരണമായി: തൊലിയോടു കൂടിയ ഗോതമ്പ്, തവിടുള്ള അരി, മുത്താറി, ബജ്‌റ, ചണ, ഓട്‌സ്
ഇലക്കറികൾ, പയറുവർഗങ്ങൾ, ഗോതമ്പ് എന്നിവ ധാരാളമായി ഉപയോഗിക്കുക.
നിലക്കടല, തവിടെണ്ണ, ഒലിവ്, കടുകെണ്ണ, സോയ, സൺഫ്ളവർ എന്നിവ ആരോഗ്യകരമാണ്.
അയല, മത്തി എന്നിവ മത്സ്യങ്ങൾ നിത്യവും കഴിക്കുക.
പയർവർഗങ്ങൾ , സോയ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ എന്നിവ നല്ലതാണ്.
തൊലി കളഞ്ഞ കോഴിയിറച്ചി ആഴ്ചയിൽ രണ്ട് പ്രാവശ്യം ഉപയോഗിക്കുക.
പ്രോട്ടീൻ ഉറപ്പാക്കാൻ മുട്ടയുടെ വെള്ള നിത്യവും കഴിക്കാം
ഹൃദയസംരക്ഷണത്തിന് സഹായകമായ ആന്റി ഓക്‌സിഡന്റുകൾ ധാരാളമുണ്ട്.
ആന്റി ഓക്‌സിഡന്റുകളായ മധുരക്കിഴങ്ങും നെല്ലിക്കയും പതിവായി കഴിക്കുക.
ഉലുവയിലയും ചീരയിലയും ദിവസവും സാലഡിനൊപ്പം കഴിക്കാം. നാരുകൾ നിറഞ്ഞതും പോഷകസമ്പന്നവുമായ ഇലക്കറികൾ ഹൃദ്രോഗസാദ്ധ്യത കുറയ്‌ക്കും.
പ്രമേഹമില്ലാത്തയാളാണെങ്കിൽ ഈന്തപ്പഴം ആഴ്‌ചയിൽ നാല് ദിവസമെങ്കിലും കഴിക്കാം. നാരുകൾ, സിങ്ക്, മഗ്നീഷ്യം, ആന്റി ഓക്സിഡന്റായ കരോട്ടിനോയ്‌ഡ് എന്നിവ ഈന്തപ്പഴത്തിലുണ്ട്.
ബദാം, വാൽനട്ട് എന്നിവയിലുള്ള സിങ്ക്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവ മാനസികോന്മേഷം നിലനിറുത്തി ഹൃദയാരോഗ്യം മെച്ചപ്പെടുത്തും .
ഒഴിവാക്കേണ്ടവ
കപ്പ, മൈദ, ഉരുളക്കിഴങ്ങ്
ബേക്കറി പലഹാരങ്ങൾ
റെഡ് മീറ്ര്
എണ്ണയിൽ വറുത്തെടുത്ത പലഹാരങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |