ചെന്നൈ: എഴുപതോളം രാജ്യങ്ങളിൽ സൈന്യത്തിന്റെ ആയുധമായ ഗ്ലോക്ക് പിസ്റ്റലുകൾ (Glock) ഇനി ഇന്ത്യൻ പൗരന്മാർക്കും വാങ്ങാം. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ്, എന്നീ രാജ്യങ്ങളിൽ അടക്കം സൈനികർ ഓസ്ട്രിയയിൽ നിന്നുള്ള ഗ്ളോക്ക് പിസ്റ്റലുകൾ ഉപയോഗിക്കുന്നുണ്ട്. 2021 മുതൽ ഇന്ത്യക്കാർക്ക് രാജ്യത്ത് നിർമ്മിച്ച ഗ്ലോക്ക് പിസ്റ്റലുകൾ പണം കൊടുത്ത് വാങ്ങാം എന്നാണ് റിപ്പോർട്ട്.
തമിഴ്നാട്ടിലെ തിരുവള്ളുവർ ആസ്ഥാനമാക്കിയുള്ള കൗണ്ടർ മെഷേഴ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഓസ്ട്രിയൻ കമ്പനിയായ ജെസ്.എം.ബി.എച്ചിന്റെ പങ്കാളിത്തത്തോടെയാണ് ഗ്ലോക്ക് പിസ്റ്റലുകൾ നിർമ്മിക്കുന്നത്.
കേന്ദ്രത്തിന്റെ അനുവാദത്തോടെ മാർച്ച് 2021 മുതൽ ഇന്ത്യയിൽ ഗ്ലോക്ക് പിസ്റ്റലുകൾ വിൽക്കാനാണ് സി.എം.ടിയുടെ പദ്ധതി.
പോളിമെർ ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കുന്ന അഞ്ചാം തലമുറ ഗ്ലോക്ക് പിസ്റ്റലുകളാണ് സി.എം.ടി നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |