തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ല ആദ്യ അലോട്ട്മെന്റ് 7ന് രാത്രി 9ന് പ്രസിദ്ധീകരിക്കും. മൂന്നിന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ആറിന് രാവിലെ 10വരെ ഓപ്ഷൻ നൽകാം. അലോട്ട്മെന്റ് ലഭിച്ചവർക്ക് എട്ട് മുതൽ പത്തിന് മൂന്നുവരെ എൻട്രൻസ് കമ്മിഷണർക്ക് അടയ്ക്കേണ്ട ഫീസ് ഓൺലൈനായോ ഹെഡ് പോസ്റ്റോഫീസുകളിലോ അടയ്ക്കണം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റും ഹയർ ഓപ്ഷനും റദ്ദാക്കപ്പെടും. ഫീസ് നിരക്കുകൾ അടക്കം വിശദമായ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിലുണ്ട്. ഹെൽപ്പ് ലൈൻ- 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |