ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 13ാം മത്സരത്തിൽ പഞ്ചാബിനെതിരെ മുംബയ്ക്ക് 48 റൺസ് വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യൻസ് 20 ഓവർ പൂർത്തിയായപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി.ഇത് പിന്തുടർന്ന കിംഗ്സ് പഞ്ചാബിന് 20 ഓവറിൽ രണ്ടു വിക്കറ്റ് ബാക്കി നിൽക്കെ 143 റൺസ് നേടാനെ സാധിച്ചുള്ളു.
മത്സരത്തിൽ മുംബയ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ 45 പന്തിൽ 75 റൺസ് നേടി. ടോസ് നേടിയ പഞ്ചാബ് ടീം മുംബയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് കിംഗ്സ് പഞ്ചാബും മുംബയ് ഇന്ത്യൻസും തമ്മിലേറ്റുമുട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |