കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ പീഡനക്കേസിൽ എസ്.ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്.ഐ ആയ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ്.ഐ പിടിയിയിലായത് . വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയുമായി ബാബു സൗഹൃദം സ്ഥാപിച്ചു. അതിനുശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.
ആദ്യ പീഡനത്തിനുശേഷം വിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയിൽ വീട്ടമ്മ വ്യക്തമാക്കിയിരുന്നു. ഒരു മാസം മുമ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ഒളിവിൽപോയ എസ്.ഐ ബാബു മാത്യു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |