അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്‌മണ്യം ആരാധകരെയും സംഗീതാസ്വാദകരെയും ദുഃഖത്തിലാഴ്‌ത്തി യാത്രയായിട്ട് ഏറെ നാളായിട്ടില്ല. വിടവാങ്ങിയ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയുമായി ഒരു ഗാന വീഡിയോ തയ്യാറാക്കി സംഗീത സംവിധായകൻ രാഹുൽ രാജും സുഹൃത്തുക്കളും. 'അഞ്ജലി പ്രാണാഞ്ജലി' എന്ന് പേരിട്ട വീഡിയോ മികച്ച പ്രതികരണം ലഭിക്കുന്നതിനിടെ കോപ്പിറൈറ്റ് പ്രശ്‌നത്തിന്റെ പേരിൽ യൂട്യൂബ് വീഡിയോ നീക്കം ചെയ്‌തിരിക്കുകയാണ്.
5:45 മിനിട്ട് നേരം ദൈർഘ്യമുളള വീഡിയോയിൽ 22 സെക്കന്റ് നേരം എസ്.പി.ബിയുടെ ശബ്‌ദത്തെ ഉപയോഗിച്ചു എന്ന് കാട്ടി മലേഷ്യയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി നൽകിയ പരാതിയിലാണ് വീഡിയോ യൂട്യൂബ് വിലക്കിയത്. സംഭവത്തിൽ ഫേസ്‌ബുക്കിലൂടെ ശക്തമായി വിമർശിച്ച് രാഹുൽരാജ് പ്രതികരിച്ചിട്ടുണ്ട്.
സാമ്പത്തിക ലക്ഷ്യം വച്ച് പുറത്തിറക്കിയ വീഡിയോ അല്ലെന്നും ശ്രദ്ധാഞ്ജലി ആയി ചെയ്‌തതാണെന്നും കാട്ടി നിയമനടപടിയ്‌ക്ക് പോകാൻ ഒരുങ്ങുകയാണ് രാഹുൽരാജും വീഡിയോ നിർമ്മിച്ച രാജീവ് ഗോവിന്ദനും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |