തിരുവനന്തപുരം : ചലച്ചിത്ര പിന്നണിഗാന രംഗത്ത് എത്തി ഇരുപത് വർഷം തികയുന്നതിന് പിന്നാലെ ഇനി മലയാളത്തിൽ പാടില്ലെന്ന ഗായകൻ വിജയ് യേശുദാസിന്റെ വെളിപ്പെടുത്ത? കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു, പിന്നണി ഗായകർക്കും സംഗീത സംവിധായകർക്കുമൊന്നും മലയാളത്തിൽ അർഹിക്കുന്ന വില കിട്ടുന്നില്ലെന്നും ഈ അവഗണനയിൽ മടുത്തതിനാൽ ഇനി മലയാളത്തിൽ പാടില്ലെന്നുമായിരുന്നു വിജയ് യേശുദാസ് ഒരു ദ്വൈവാരികയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ ഗായകൻ വിജയ് യേശുദാസിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും ഗായകനുമായ രാജീവ് രംഗൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ മലയാള സിനിമയിൽ ഗാനങ്ങൾ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാൻ കഴിഞ്ഞു. ആ വാർത്ത ശരി ആണ് എങ്കിൽ…. വളരെ നന്നായി ബ്രോ എന്നാണു രാജീവ് പറയുന്നത് കഴിവും പ്രാർത്ഥനയും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും.., പിടിപാടിന്റെയും.., പിന്നെ കുതി കാൽ വെട്ടിന്റെയും…, പാരവയ്പിന്റെയും…, ബാലപാഠങ്ങൾ പോലും അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല. അങ്ങനെ ഉള്ള ധാരാളം കഴിവുറ്റ ഗായകരെ എനിക്കു നേരിട്ട് അറിയാം. താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങൾക്ക് ചില അവസരങ്ങൾ എങ്കിലും ലഭിക്കും എങ്കിൽ.. എന്നും രാജീവ് രംഗൻ കുറിച്ചു
രാജീവ് രംഗന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഡിയർ ബ്രദർ വിജയ് യേശുദാസ്…,
താങ്കൾ ഇനി മലയാള സിനിമയിൽ ഗാനങ്ങൾ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാൻ കഴിഞ്ഞു. ആ വാർത്ത ശരി ആണ് എങ്കിൽ…. വളരെ നന്നായി ബ്രോ. ഗാന ഗന്ധർവ്വന്റെ മകൻ ആയി എന്ന ഒരേ ഒരു കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ എന്ന പട്ടം കിട്ടിയ താങ്കൾക്ക്… കഴിവും പ്രാർത്ഥനയും ഗുരുത്വവും ഉണ്ടായിട്ടും ഭാഗ്യം എന്നതിന്റെയും.., പിടിപാടിന്റെയും.., പിന്നെ കുതി കാൽ വെട്ടിന്റെയും…, പാരവയ്പിന്റെയും…, ബാലപാഠങ്ങൾ പോലും അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ കിട്ടാത്ത ഒരുപാട് ഗായകരുടെ ഹൃദയവേദന ഒരു പക്ഷേ മനസ്സിലായിട്ടുണ്ടാവില്ല. അങ്ങനെ ഉള്ള ധാരാളം കഴിവുറ്റ ഗായകരെ എനിക്കു നേരിട്ട് അറിയാം. താങ്കളുടെ ഈ തീരുമാനം മൂലം ആ പാവങ്ങൾക്ക് ചില അവസരങ്ങൾ എങ്കിലും ലഭിക്കും എങ്കിൽ..
അതൊരു വലിയ നന്മ ആവട്ടെ എന്നാണ് ഈയുള്ളവൻ ആഗ്രഹിക്കുന്നത്. എന്തായാലും ഞങ്ങൾ പ്രേക്ഷകർക്ക് താങ്കളുടെ ആലാപനം കേട്ടില്ല എങ്കിലും നേരം പുലരും.. ഞങ്ങൾക്ക് എന്നുമെന്നും ആവർത്തിച്ചു കേൾക്കാനും ആസ്വദിക്കാനും മഹാന്മാരായ കുറെ ഗായകർ നൽകിയ അനേകം ഗാനങ്ങളുണ്ട്. ഞങ്ങൾ അതൊക്കെ ആസ്വദിച്ചു ജീവിച്ചോളാം എന്ന് താഴ്മയായി പറഞ്ഞു കൊള്ളട്ടെ
ഡിയർ ബ്രദർ വിജയ് യേശുദാസ്..., താങ്കൾ ഇനി മലയാള സിനിമയിൽ ഗാനങ്ങൾ ആലപിക്കില്ല എന്നൊരു തീരുമാനം എടുത്തതായി അറിയാൻ...
Posted by Rajeev Rangan on Saturday, 17 October 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |