തിരുവനന്തപുരം: സംസ്ഥാനത്ത് പ്ളസ്‌വണ്ണിന്റെ ഓൺലൈൻ ക്ളാസുകൾ നവംബർ രണ്ടിന് ആരംഭിക്കും. പ്രവേശനം പൂർത്തിയായതിനെ തുടർന്നാണ് ക്ളാസുകൾ ആരംഭിക്കുന്നത്. തുടക്കത്തിൽ രാവിലെ ഒമ്പതരമുതൽ പത്തരവരെ രണ്ട് ക്ളാസുകളാണ് പ്ളസ് വണ്ണിന് ഉണ്ടാവുക. പ്ളസ് വണ്ണിന് കൂടി ഓൺലൈൻ ക്ളാസുകൾ ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് 45ലക്ഷം കുട്ടികളാണ് ഓൺലൈൻ ക്ളാസുകളുടെ ഭാഗമാകുന്നത്.
പല പ്ളാറ്റ്ഫോമുകളിലായിരുന്ന വിവിധ മീഡിയത്തിലെ ക്ളാസുകൾ firstbell.kite.kerala.gov.in എന്ന ഒറ്റ പോർട്ടലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഹയർസെക്കൻഡറിയിലെ ചില വിഷയങ്ങൾക്കും പ്രൈമറി. യു പി ക്ളാസുകളിലെ ഭാഷാ വിഷയങ്ങൾക്കുമായി അവധി ദിവസങ്ങൾകൂടി പ്രയോജനപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചൽ ആദ്യ ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഉണ്ടാവുക. പിന്നീട് ഇത് ക്രമീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |