ന്യൂഡൽഹി: കേരളമടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് കൊവിഡ് തിരിച്ചിറങ്ങുകയാണെന്ന് കേന്ദ്രസർക്കാർ. കേരളം, പശ്ചിമബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങൾ മൂന്നാംഘട്ട പാരമ്യത്തിലേക്ക് കടക്കുകയാണെന്ന് ദേശീയ കൊവിഡ് ടാസ്ക് ഫോഴ്സ് അദ്ധ്യക്ഷൻ വി.കെ പോൾ പറഞ്ഞു. ഉത്സവ സീസണുകളിൽ കേരളം,പശ്ചിമബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ കേസുകൾ ഉയർന്നതായി കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ പുതിയ രോഗികളിൽ 49.4 ശതമാനവും കേരളം പശ്ചിമ ബംഗാൾ,മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ്. പുതിയ കൊവിഡ് മരണങ്ങളിൽ 5 8 ശതമാനവും മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഡൽഹി, ചത്തീസ്ഗഡ്, കർണാടക സംസ്ഥാനങ്ങളിലാണെന്നും കേന്ദ്രം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |