ജൂലായ് 5
മുപ്പത്തിയഞ്ച് കിലോവരുന്ന 15 കോടിയുടെ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടി. യു.എ.ഇ കോൺസലേറ്റ് മുൻ പി.ആർ.ഒ പി.എസ്. സരിത്ത് കസ്റ്റഡിയിൽ
6 സരിത്ത് അറസ്റ്റിൽ. കൂട്ടുപ്രതി സ്വപ്നയും സന്ദീപും ഒളിവിൽ. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധങ്ങളും പുറത്ത്
7 മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഐ.ടി സെക്രട്ടറി സ്ഥാനങ്ങളിൽ നിന്നും ശിവശങ്കറിനെ നീക്കി
9 കേന്ദ്രസർക്കാർ അന്വേഷണം എൻ.ഐ.എയെ ഏൽപ്പിച്ചു. ആത്മഹത്യാ ഭീഷണിയും രാഷ്ട്രീയം പറഞ്ഞും സ്വപ്നയുടെ ഓഡിയോ സന്ദേശം പുറത്ത്
10 കേസിൽ യു.എ.പി.എ കുറ്റം ചുമത്തി
11 സ്വപ്ന, സന്ദീപ് നായർ എന്നിവരെ ബംഗളൂരുവിൽ വച്ച് എൻ.ഐ.എ അറസ്റ്റുചെയ്തു
12 സ്വപ്നയും സരിത്തും റിമാൻഡിൽ. സ്വർണം അയച്ചത് കയ്പമംഗലം സ്വദേശി ഫൈസൽ ഫരീദ്. സ്വർണം വാങ്ങിയ കെ.ടി. റമീസ് അറസ്റ്റിൽ. എൻഫോഴ്സ്മെന്റും അന്വേഷണം ഏറ്റെടുത്തു
13 സ്വർണം കടത്താൻ യു.എ.ഇ സർക്കാരിന്റെ എംബ്ളവും സ്റ്റിക്കറും വ്യാജമായി നിർമ്മിച്ചുവെന്ന് കണ്ടെത്തൽ
14 ശിവശങ്കറെ കസ്റ്റംസ് ചോദ്യംചെയ്തു
16 ശിവശങ്കറിനെ അന്വേഷണവിധേയമായി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. യു.എ.ഇ അറ്റാഷെ രാജ്യംവിട്ടു.
17 കോൺസലേറ്റ് ജനറലിന്റെ കാണാതായ ഗൺമാൻ ജീവനൊടുക്കാൻ ശ്രമിച്ചു. സ്വപ്നയെ സ്പേസ് പാർക്കിലേക്ക് ശുപാർശചെയ്തത് ശിവശങ്കറെന്ന വിവരം പുറത്ത്
19 ഫൈസൽ ഫരീസ് ദുബായിൽ അറസ്റ്റിൽ
23 ശിവശങ്കറെ എൻ.ഐ.എ അഞ്ച് മണിക്കൂർ ചോദ്യംചെയ്തു
24 സ്വപ്നയുടെ ലോക്കറിൽ ഒരുകോടിരൂപയും ഒരുകിലോ സ്വർണവും
27 ശിവശങ്കറെ 9 മണിക്കൂർ എൻ.ഐ.എ ചോദ്യംചെയ്തു
28 ശിവശങ്കറിനെ എൻ.ഐ.എ പത്തരമണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ചു
ആഗസ്റ്റ് 1
ശിവശങ്കർ സ്വപ്നയ്ക്ക് ലോക്കറെടുക്കാൻ സഹായം ചെയ്ത വിവരവും പുറത്ത്
6 സ്വപ്നയ്ക്ക് മുഖ്യമന്ത്രിയെ പരിചയമെന്ന് എൻ.ഐ.എ കോടതിയിൽ
14 ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യണമന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ
17സ്വപ്നയും ശിവശങ്കറും മൂന്നുതവണ ഒരുമിച്ച് വിദേശയാത്ര നടത്തിയ വിവരവും പുറത്ത്
സെപ്തംബർ 15
പ്രതികൾ മായ്ചുകളഞ്ഞ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തെന്ന് എൻ.ഐ.ഐ
17 മന്ത്രി ജലീലിനെ എട്ട് മണിക്കൂർ എൻ.ഐ.ഐ ചോദ്യംചെയ്തു
24 ശിവശങ്കറിനെ എട്ടരമണിക്കൂർ എൻ.ഐ.എ ചോദ്യംചെയ്തു
ഒക്ടോബറിൽശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ
5 കസ്റ്റംസ് കേസിൽ സ്വപ്നയ്ക്ക് ജാമ്യം. തെളിവ് കൊണ്ടുവരാൻ എൻ.ഐ.എ കോടതി
7 തന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞെന്ന് സ്വപ്നയുടെ മൊഴി
9 ശിവശങ്കറിനെ കസ്റ്റംസ് പതിനൊന്നര മണിക്കൂർ ചോദ്യംചെയ്തു
10 സ്വപ്നയ്ക്കും സന്ദീപിനുമെതിരെ കോഫെപോസ ചുമത്തി
14 എൻഫോഴ്സ്മെന്റ് കേസിൽ ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
15 ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു
16 അറസ്റ്റ് ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ വസതിയിൽ. ശാരീരിക അവശതകളെ തുടർന്ന് ശിവശങ്കറിനെ കസ്റ്റംസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അടുത്ത ദിവസം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
19 കസ്റ്റംസ് കേസിൽ ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു, അറസ്റ്റ് 28 വരെ തടഞ്ഞു. മെഡിക്കൽ കോളേജിൽനിന്ന് ശിവശങ്കർ ഡിസ്ചാർജ് . വഞ്ചിയൂരിലെ ആയുർവേദ ആശുപത്രിയിലേക്ക്
28 മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി, ശിവശങ്കറിനെ അറസ്റ്റുചെയ്യാൻ തടസമില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |