പേരാമ്പ്ര: ആൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂനിയൻ ( എ കെ എസ് ടി യു) ' നവ മുന്നേറ്റം' എന്ന പേരിൽ ആരംഭിച്ച കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.
കരനെൽകൃഷിയ്ക്കു പുറമെ മരച്ചീനി, ചേമ്പ്, ചേന, വാഴ തുടങ്ങിയവയും കൃഷിയിറക്കിയിരുന്നു. കൂത്താളി പഞ്ചായത്തിൽ നടത്തിയ കരനെൽകൃഷിയുടെ കൊയ്ത്തുത്സവം ഇ കെ വിജയൻ എം എൽ എനിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് പ്രദീപ് കണിയാറക്കൽ അധ്യക്ഷത വഹിച്ചു. കൂത്താളി പഞ്ചായത്ത് വാദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിജി കണ്ണിപ്പൊയിൽ, സി പി ഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ.ഭാസ്‌ക്കരൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറി ശശി കിഴക്കൻ പേരാമ്പ്ര, എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി. ഭാരതി , സംസ്ഥാനക്കമ്മിറ്റി അംഗം രാജീവൻ പുതിയെടുത്ത്, പേരാമ്പ്ര സബ് ജില്ല സെക്രട്ടറി ബിനീഷ്.ബി.ബി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി. ബിജു സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി സി വി സജിത് നന്ദി പറഞ്ഞു. ജിജോയ് ആവള , വിജയൻ കൂത്താളി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |