തിരുവനന്തപുരം : കേൾവി പരിമിതി നേരിടുന്ന ആയിരം പേർക്ക് ഇയർമോൾഡോടുള്ള ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകൾ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോർപറേഷന്റ 'ശ്രവൺ' പദ്ധതി കേരളപിറവിദിനമായ നാളെ തുടക്കമാകും. നിരവധി അപേക്ഷകൾ ലഭിച്ച സാഹചര്യത്തിലാണ് 1000 പേർക്ക് അടിയന്തിരമായി ശ്രവണ സഹായികൾ ഇയർമോൾഡോഡു കൂടി വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11.45ന് ഓൺലൈനായി മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. വികലാംഗക്ഷേമ കോർപ്പറേഷന്റെ പൂജപ്പുരയിൽ ആസ്ഥാന ഓഫീസിൽ നടക്കുന്ന പരിപാടിയിൽ കോർപ്പറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ അദ്ധ്യക്ഷത വഹിക്കും. മാനേജിംഗ് ഡയറക്ടർ കെ.മൊയ്തീൻ കുട്ടി റിപ്പോർട്ട് അവതരിപ്പിക്കും. സാമൂഹ്യനീതി ഡയറക്ടർ ഷീബ ജോർജ് മുഖ്യപ്രഭാഷണം നടത്തും. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ, കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പർമാരായ ഒ.വിജയൻ, ഗിരീഷ് കീർത്തി, കെ.ജി.സജൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |