ചങ്ങനാശേരി: എൻ.എസ്.എസ് സ്ഥാപകദിനം പതാകദിനമായി ആചരിച്ചു. എൻ.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു ശേഷം ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പതാക ഉയർത്തി. തുടർന്ന് സമുദായപ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹത്തിന്റെയും സമുദായത്തിന്റെയും പുരോഗതിക്കായി എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും പ്രതിരോധപ്രവർത്തനങ്ങളിൽ സമുദായപ്രവർത്തകർ പങ്കാളികളാകണമെന്നും സുകുമാരൻനായർ ആഹ്വാനം ചെയ്തു. സംഘടനാവിഭാഗം മേധാവി പി.എൻ.സുരേഷ്, ബോർഡ് മെമ്പർ ഹരികുമാർ കോയിക്കൽ, വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ യൂണിയൻ ഓഫീസുകളിലും കരയോഗങ്ങളിലും പതാക ഉയർത്തി സമുദായാംഗങ്ങൾ പ്രതിജ്ഞ പുതുക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |