ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടിയിൽ പ്രതികരണവുമായി നടൻ മുരളി ഗോപി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ശ്രമങ്ങൾക്കെതിരെ ഒന്നിച്ച് നിയമപരമായി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ നിയന്ത്രണങ്ങൾ, രാഷ്ട്രീയ അജണ്ട എന്നിവയിൽ നിന്ന് കലയെ സംരക്ഷിക്കുന്നത് ഏതൊരു ജനാധിപത്യത്തിനും പരമപ്രധാനമാണ്. ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമിനെ തടയാനുള്ള ഏതൊരു ശ്രമത്തിനെതിരെയും കൂട്ടായ പരിശ്രമത്തിലൂടെ നിയമപരമായി പോരാടേണ്ടതുണ്ട്. അത് ഉടൻ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു.
ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടെയുള്ളവയേയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കിക്കൊണ്ടാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |